റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു

October 28, 2022 - 11:14 am

അടിമാലി: എസ്‌റ്റേറ്റില്‍ വേലി കെട്ടുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദര്‍ശന്‍ (27)ആണ് മരിച്ചത്. ഇരട്ടയാര്‍ സ്വദേശി ബര്‍ന്നബാസിനാണു പരുക്കേറ്റത്.പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഇന്നലെ രാവിലെ 10 നാണ് സംഭവം. കാട്ടാനയെ കണ്ട് നാലു പേരടങ്ങുന്ന തൊഴിലാളി സംഘം ഭയന്നോടുകയായിരുന്നു. കാട്ടാന ഭയന്ന് ഓടിയപ്പോള്‍ പാറയില്‍നിന്നും വീണാണ് സുദര്‍ശനു പരുക്കേറ്റത്.പിന്നീട് ഒപ്പമുണ്ടായിരുന്നവര്‍ സുദര്‍ശനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വന്യമൃഗശല്യം പരിഹരിക്കാന്‍ തോട്ടത്തിന് ചുറ്റും കമ്പിവേലി നിര്‍മിക്കാനെത്തിയ സംഘത്തില്‍പ്പെട്ടയാളാണു സുദര്‍ശന്‍. ആന തുമ്പികൈയില്‍ ചുറ്റി എറിഞ്ഞതോടെയാണു പരുക്കേറ്റതെന്ന് ചികിത്സയില്‍ കഴിയുന്ന ബര്‍ന്നബാസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *