കൊവിഡ് കൊളള; ന്യായീകരണം ആവ‍ര്‍ത്തിച്ച് കെ.കെ. ശൈലജ

കോഴിക്കോട് മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ നിരവധി തവണ മറുപടി പറഞ്ഞതാണെന്ന് മുൻ ആരോ​ഗ്യമന്ത്രി കെകെ ശൈലജ. ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ചെയ്ത കാര്യമാണത്. ലോകായുക്തയോടും ഈ മറുപടി തന്നെ പറയും. എല്ലാം ജനങ്ങൾക്കറിയാം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണ്. ലോകായുക്ത കേസെടുത്തു എന്നതടക്കം തെറ്റായ പ്രചാരണമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.

മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ആണ് പുറത്തുകൊണ്ടുവന്നത്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →