റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെഹ്റാന്‍: ഇറാനില്‍ ജയിലിലുണ്ടായ അഗ്‌നിബാധയില്‍ നാലു മരണം. 61 തടവുകാര്‍ക്കു പരുക്ക്. തലസ്ഥാനമായ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണു തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് നാലു തടവുകാരുടെ മരണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തീപിടിച്ചതിനു പിന്നാലെ ജയിലില്‍നിന്ന് വെടിയൊച്ചയും സ്ഫോടനശബ്ദവും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ വെടിയേറ്റാണ് തടവുകാരുടെ മരണമെന്ന അഭ്യൂഹവും ഉയര്‍ന്നു. ഔദ്യോഗിക സദാചാര പോലീസിന്റെ മര്‍ദനത്തില്‍ മെഹ്സ അമിനിയെന്ന കുര്‍ദിഷ് യുവതിയുടെ മരണത്തിനു പിന്നാലെ രാജ്യത്ത് അരങ്ങേറിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പിടിയിലായവരെയും രാഷ്ട്രീയത്തടവുകാരെയും ഉള്‍പ്പെടെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയ്ക്കു പ്രക്ഷോഭവുമായി ബന്ധമില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയാണ് പിന്നിലെന്നും ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *