വിവാഹനിശ്ചയത്തിനുശേഷം യുവതിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച പ്രതിക്ക് ജീവപര്യന്തം

കോട്ടയം: വിവാഹനിശ്ചയം കഴിഞ്ഞ് യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം തഴയുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പീരുമേട് വണ്ടിപ്പെരിയാര്‍ പുതുവേലില്‍ രാമചന്ദ്രനെയാണ് (35) കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ബി സുജയമ്മ ശിക്ഷിച്ചത്. യുവതിയുടെ കോട്ടയത്തെ വീട്ടില്‍വച്ച് 2012 മേയ് 28നായിരുന്നു വിവാഹ നിശ്ചയം.

ഇതിനുശേഷം പ്രതിയുടെ സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി നല്‍കാന്‍ എന്നുപറഞ്ഞ് 10 പവന്‍ ലോഹ്യത്തില്‍ വാങ്ങിയെടുത്തു. തുടര്‍ന്ന് പീരുമേട്ടിലെ വീട്ടില്‍ കൊണ്ടുപോയി. ഇവിടെവച്ച് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. തുടര്‍ന്നും പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തില്‍നിന്ന് പ്രതി പിന്മാറുകയാണെന്ന സൂചന ലഭിച്ചതോടെ യുവതിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →