മോഡലിംഗ് താരം പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള അന്വേഷണം പാലക്കാട് തൃശൂർ എറണാകുളം കേന്ദ്രമാക്കിയ ഒരു അധോലോക സംഘത്തിലേക്ക്.

കൊച്ചി: മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടി പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു സുഹൃത്ത് മുഖേനയാണ് സംഘാംഗങ്ങൾ പരിചയപ്പെട്ടത് . മോഡലിംഗ് രംഗത്തെ അവസരമായിരുന്നു ഓഫർ. ഷൂട്ടിംഗ് എന്ന് പറഞ്ഞാണ്‌ പെൺകുട്ടികളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനുശേഷം തൃശൂരും പാലക്കാടും ലോഡ്ജുകളിൽ വിളിച്ചുവരുത്തി അവിടെ പൂട്ടിയിട്ടു. മോഡലിംഗ് രംഗത്ത് എത്താൻ മോഹിച്ച മറ്റ് ഏഴ് പേർ കൂടി ഉണ്ടായിരുന്നു.

ഒരു മാർവാഡിയോട് സംസാരിക്കാൻ പോകണമെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു. മാർവാഡി നൽകുന്ന സാധനം ഒരു കാറിൽ ഒരാളെ ഏൽപ്പിക്കണമെന്നും പറഞ്ഞു. എന്താണ് നൽകുന്നത് എന്നോ ചെയ്യേണ്ട ജോലി എന്താണെന്നോ വെളിപ്പെടുത്തിയില്ല. അതേ പറ്റി ചോദിച്ചപ്പോൾ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് കാറിൽ ഉണ്ടായാൽ മതി അതാണ് ആവശ്യം എന്ന് മാത്രം മറുപടി കിട്ടി. ഭീഷണിപ്പെടുത്തി രണ്ടര പവൻ സ്വർണമാല ഉണ്ടായിരുന്നത് വാങ്ങി എടുത്തു. പാലക്കാടും തൃശൂരിലും ലോഡ്ജ് മുറിയിൽ ബന്ദിയാക്കി വെച്ചു .

എട്ടു ദിവസത്തോളം പാലക്കാട് ഒരു ലോഡ്ജിൽ കഴിഞ്ഞതായി പരാതി നൽകിയ പെൺകുട്ടി പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഷൂട്ടിങ് നീണ്ടു പോകുന്നു എന്നാണ് ആദ്യം ധരിപ്പിച്ചു. പിന്നാലെ പണം ആവശ്യപ്പെട്ട് സമ്മർദ്ദവും ഭീഷണിയും ആരംഭിച്ചു.

ഒപ്പമുണ്ടായിരുന്ന ഏഴ് പേരിൽ നിന്നായി നാലു ലക്ഷം രൂപ സംഘം ഭീഷണിപ്പെടുത്തി വാങ്ങി. എല്ലാവരുടെയും തന്നെ സ്വർണാഭരണങ്ങളും കരസ്ഥമാക്കി. മാർവാഡിയെ കാണാനും മറ്റും പോവുക ഉണ്ടായില്ല. പിന്നെ ലൈംഗിക അതിക്രമത്തിന് തുനിഞ്ഞു. കൂടെ കിടക്കാൻ ആവശ്യപ്പെട്ടു. ബഹളം വയ്ക്കുമെന്നും ഇറങ്ങി ഓടുമെന്നും ഭീഷണിപ്പെടുത്തിയതോടെ ആ ശ്രമം അവർ ഉപേക്ഷിച്ചു. ഇതാണ് തട്ടിപ്പ് സംഘത്തിന്റെ പിടിയിൽ പെട്ട പെൺകുട്ടി പൊലീസിനോട് പറഞ്ഞു സംഭവത്തിന്റെ സാരാംശം.

സ്വർണക്കടത്തിന് പെൺകുട്ടികളെ ഉപയോഗപ്പെടുത്തുവാൻ ആയിരുന്നു ലക്ഷ്യമിട്ടത് എന്നാണ് പോലീസ് നിഗമനം. രണ്ട് പെൺകുട്ടികളാണ് പോലീസിനോട് പരാതി പറഞ്ഞിട്ടുള്ളത്. അതിൽ ഒരാളുടെ പരാതിയിൽ തന്നെ മറ്റ് ഏഴ് പെൺകുട്ടികൾ കൂടി വഞ്ചനയ്ക്ക് ഇരയായതായി വ്യക്തമാക്കുന്നുണ്ട്. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. സ്വർണക്കടത്ത്, കുഴൽപ്പണ ഇടപാട്, സെക്സ് റാക്കറ്റ്, പണത്തട്ടിപ്പ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധോലോകത്തിലെ ഒരു സംഘത്തിന് നേരെ ആണ് ഇപ്പോൾ അന്വേഷണം എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →