അനന്തപുരി ഓണം ഖാദി മേള ഓഗസ്റ്റ് 29 മുതൽ അയ്യൻകാളി ഹാളിൽ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെ അയ്യൻകാളി ഹാളിൽ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. 29നു രാവിലെ 10.30ന് നടി സോന നായർ ഉദ്ഘാടനം ചെയ്യും. നറുക്കെടുപ്പിലൂടെ 10 പവൻ വരെ സ്വർണം സമ്മാനവും ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രഡിറ്റ് പർച്ചെയ്‌സ് സൗകര്യവും മേളയിലുണ്ട്.

 കേരള തനിമയാർന്ന നവീനവും ആകർഷകവുമായ ഖാദി വസ്ത്രങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളും, ഇതര സംസ്ഥാന ഖാദി വസ്ത്രങ്ങളും മേളയുടെ പ്രത്യേകതയാണ്. ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, സിൽക്ക് സാരികൾ, പാന്റ്‌സ് പീസുകൾ, ഷർട്ടിംഗുകൾ, ഖാദി കോട്ടൺ സാരികൾ, സെറ്റ്മുണ്ടുകൾ, കളർ ദോത്തികൾ, പത്തി മെത്തകൾ, ബെഡ് ഷീറ്റുകൾ, കലംകാരി ഷീറ്റുകൾ, തേനും തേനുല്പന്നങ്ങളും, മരച്ചക്കിലാട്ടിയ എള്ളെണ്ണ, കഴുതപ്പാലിൽ നിർമ്മിച്ച സോപ്പ്, സൗന്ദര്യ വർധക ഉല്പന്നങ്ങൾ, കരകൗശല ഉല്പന്നങ്ങൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണെന്ന് ഖാദി ബോർഡ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →