റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉക്രൈന്‍ മധ്യനിര താരം ഇവാന്‍ കലിയൂഷ്നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

July 18, 2022 - 8:01 pm

കൊച്ചി: ഉക്രൈനില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. കലിയൂഷ്നിയുമായി കരാര്‍ ഒപ്പിട്ട വിവരം ക്ലബ്ബ് പ്രഖ്യാപിച്ചു. എഫ്കെ ഒലക്സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉക്രൈന്‍ ഭീമന്‍മാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മല്‍സരങ്ങളിലാണ് കളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *