തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാൻ അവസരം

July 15, 2022 - 10:57 pm

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിഡിൽ നടത്തുന്ന Diploma in Education – Special Education (Intellectual and Developmental Disabilities) [D.Ed.Spl.Ed(IDD)] കോഴ്‌സിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സാണിത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കാൻ യോഗ്യത നേടുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സാണിത്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയമാണ് പ്രവേശന യോഗ്യത. റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങൾക്ക്: www.rehabcouncil.nic.in, ഫോൺ: 0471-2418524, 9383400208.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *