ആംനസ്‌റ്റി ഇന്ത്യക്ക്‌ പിഴചുമത്തി ഇഡി

ദില്ലി : ‘ഫെമ’ നിയമം ലംഘിച്ച മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക്‌ വന്‍ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ട്രേറ്റ്‌. 51.72 കോടിരൂപ പിഴഅടക്കാനാണ്‌ ആംനസ്‌റ്റിഇന്ത്യക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌ . ആംനസ്റ്റി ഇന്ത്യയുടെ മുന്‍ സി.ഇഒ ആകര്‍ പട്ടേലിന്‌ 10 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്‌. സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്നും പണം സ്വീകരിക്കുന്നത്‌ നിയന്ത്രിക്കുന്ന ‘ഫെമ’ നിയമം (FEMA-Forign Exchange Management Act) ലംഘിച്ചതിനാണ്‌ സംഘടനക്കും അതിന്റെ മുന്‍ സിഇഒയിക്കും എതിരെ പിഴ ചുമത്തിയത്‌.

വിദേശത്തുനിന്ന്‌ ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത്‌ ഫെമ നിയമം ലംഘിച്ചാണെന്ന്‌ കണ്ടെത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ ഘടകമായ ആംനസ്റ്റി ഇന്ത്യക്ക്‌ പണം കൈമാറിയതിലാണ്‌ ഫെമ നിയമ സംഘനം ഉളളതായി ഇഡി ആരോപിക്കുന്നത്‌ ഇഡിക്കുപുറമേ സിബിഐയും നേരത്തെ ആംനസ്റ്റി ഇന്ത്യക്കെതിരെ കേസെടുത്തിരുന്നു. 2020ല്‍ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →