വഴിമാറിത്തന്ന ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി പറഞ്ഞ് ഏക്നാഥ് ഷിന്‍ഡെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയാകാന്‍ അവസരമുണ്ടായിട്ടും തനിക്കു വഴിമാറിത്തന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കണക്കുകള്‍ വച്ച് ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം വലിയ മനസാണ് കാണിച്ചതെന്നും ഷിന്‍ഡെ പ്രതികരിച്ചു. മന്ത്രിസഭയിലെ സുപ്രധാന പദവിയെച്ചൊല്ലിയായിരുന്നില്ല തങ്ങളുടെ പ്രതിഷേധം. പ്രത്യയശാസ്ത്രത്തില്‍ നിന്നും ബാല്‍ താക്കറെയുടെ ഹിന്ദുത്വത്തില്‍ നിന്നും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി വ്യതിചലിച്ചതിനെതിരേയായിരുന്നു നീക്കമെന്നും ഷിന്‍ഡെ വ്യക്തമാക്കി. ബാല്‍ താക്കറെയുടെ ശിവെസെനികരെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് ഫഡ്നാവിസ് എന്നോട് പറഞ്ഞു. അദ്ദേഹം വലിയ മനസ് കാണിച്ചു, ആരും അത് ചെയ്യാന്‍ തയാറാകില്ല. അതും 120 എം.എല്‍.എമാരുള്ള ഒരാള്‍. പഞ്ചായത്ത് അല്ലെങ്കില്‍ തദ്ദേശസ്ഥാപന അധ്യക്ഷ സ്ഥാനം പോലും ആരും വിട്ടുനല്‍കില്ല. ഇത് മുഖ്യമന്ത്രിപദമാണ് വിട്ടുനല്‍കിയത്- ഷിന്‍ഡെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →