റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെന്‍സിംഗ്‌ തകര്‍ത്ത്‌ കാട്ടാനകള്‍ കൃഷിയടത്തില്‍ : ഫെന്‍സിംഗ്‌ ശക്തപ്പെടുത്തല്‍ വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി

June 25, 2022 - 10:52 am

കോതമംഗലം : കുറുപ്പംപടി കൂട്ടിക്കല്‍ റോഡില്‍ വാവേലി ഭാഗത്ത്‌ മരം മറിച്ചിട്ട്‌ ഫെന്‍സിംഗ്‌ തകര്‍ത്തശേഷം കാട്ടാനകള്‍ കൃഷിയിടത്തില്‍. മരങ്ങള്‍ മറിച്ചിട്ട ഫെന്‍സിങ്ങ്‌ തകര്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കാനുളള തീരുമാനം വനം വകുപ്പ്‌ മന്ത്രി നിയമ സഭാ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുളളതാണ്‌. ഫെന്‍സിംഗിനോട്‌ ചേര്‍ന്നുളള 30 മീറ്റര്‍ സ്ഥലത്തെ മരങ്ങള്‍ ഉടനടി മുറിക്കമെന്നായിരുന്നു 2022 ഫെബ്രുവരിയിലെ പ്രഖ്യാപനം. എന്നാല്‍ ഒരു മരം പോലും ഇതുവരെ മുറിച്ചിട്ടില്ല. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ വനം വകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. .മരങ്ങള്‍ മുറിക്കുന്നതുമാത്രമല്ല ഫെന്‍സിംഗ്‌ ശക്തപ്പെടുത്തല്‍, വാച്ചര്‍മാരെ നിയോഗിക്കല്‍ തുടങ്ങിയ നടപടികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.

നാട്ടിലിറങ്ങി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാട്ടാനകളെ വനമേഖലയില്‍ നിന്നും മാറ്റുന്നതിനേക്കുറിച്ചുളള ആലോചനയും നടപ്പിലായിട്ടില്ല. .ഇത്‌ ഫലപ്രദമല്ലെന്ന വിലയിരുത്തലാണ്‌ ഉന്നത ഉദ്യോഗസ്ഥരുടേതെന്നറിയുന്നു. വനാതിര്‍ത്തിയിലെ ജനവാസ മേഖലകളിലെല്ലാം കാട്ടാന ശല്യം രൂക്ഷമായിതുടരുകയാണ്‌. നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലേക്ക്‌ ആനകളുടെ വിളയാട്ടം വ്യാപിക്കുന്നത്‌ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *