റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഭിക്ഷ ഹോട്ടൽ കാര്യവട്ടത്തും

June 11, 2022 - 10:54 pm

സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്നും ഇതിനോടകം 52 സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കാര്യവട്ടം ഗവ. കോളേജ് ക്യാമ്പസിലാണ് സുഭിക്ഷ ഹോട്ടൽ ആരംഭിച്ചത്.
പാചകം ചെയ്ത ഭക്ഷണം ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് വിശപ്പുരഹിത പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നൂറുദിന പരിപാടിയിലുൾപ്പെടുത്തിയാണ് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കവിത എൽ.എസ്, ചെമ്പഴന്തി ഉദയൻ, ശ്രീകുമാർ ആർ, ശ്രീകുമാർ ഡി, ജി ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. ഡി സജിത് ബാബു ഐ.എ.എസ് സ്വാഗതവും ബീന ഭദ്രൻ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *