കൊച്ചി സെപ്‌റ്റംബർ 20: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെടുക്കാന്‍ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി കേരള ഹൈക്കോടതി. ‘ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപകരണമാണെന്നും കോടതി പറഞ്ഞു ‘.
വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പിവി ആശ നിരീക്ഷിച്ചു. “ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഒരു അടിസ്ഥാന സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണവുമാണെന്ന് കണ്ടെത്തിയപ്പോൾ, വിദ്യാർത്ഥികളുടെ അവകാശത്തെ ദുർബലപ്പെടുത്തുന്ന ഒരു ചട്ടമോ നിർദ്ദേശമോ അനുവദിക്കാനാവില്ല. ജസ്റ്റിസ് പിവി ആശ പറഞ്ഞു.
രാത്രികാലങ്ങളിൽ പഠനസമയത്ത് വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന ഹോസ്റ്റൽ നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ട് കോഴിക്കോട് ശ്രീ നാരായണ ഗുരു കോളേജിലെ ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി ഫഹീമ ഷിരിൻ ആർ കെ. മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിലാണ് അവളെ കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം വിദ്യാർത്ഥിയെ വീണ്ടും പ്രവേശിപ്പിക്കാനും വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കോടതി കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചു.

