മെയ് 25 ന് ഭാരതബന്ദ് ;
കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് ആഹ്വാനം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഒ ബി സി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ് . 2022 മെയ് 25 ബുധനാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് അഖിലേന്ത്യ പിന്നോക്ക ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷൻ. ബഹുജൻ മുക്തി പാർട്ടി നേതാവ് നീരജ് ധിമാൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തത്.

പട്ടികജാതി-പട്ടികവർഗ ങ്ങൾക്കും, ഒബിസിക്കും സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്താത്തതിനെയും, ഇലക്ട്രോണിക് വോട്ടിംഗ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നീരജ് ധിമാൻ ഉന്നയിച്ചു. ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് പാർട്ടി നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

കർഷകർക്ക് എം എസ് പി ഉറപ്പാക്കാൻ നിയമം ഉണ്ടാക്കണം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്ക്കെതിരായ പ്രതിഷേധം. പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ആദിവാസികളെ കുടിയിറക്കരുത്, വാക്സിനേഷന് നിർബന്ധിക്കരുത്. രഹസ്യമായി തൊഴിലാളികൾക്കെതിരെ ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾക്കെതിരായ പ്രതിഷേധം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


മെയ് 25 ന് പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണമെന്ന് ആവശ്യപ്പെട്ട് സംഘടന സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →