റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിദ്ധചികിത്സയിലൂടെ 30 കൊറോണ രോഗികള്‍ക്ക് രോഗമുക്തി എന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണന്‍

June 13, 2020 - 4:21 pm

ചെന്നൈ: മുപ്പതോളം പേര്‍ക്ക് കൊറോണയ്‌ക്കെതിരെ സിദ്ധവൈദ്യ പ്രയോഗം ഫലപ്രദമായി എന്ന് തമിഴ്‌നാട്. ജവഹര്‍ കോളേജ് ക്യാമ്പസിലാണ് ചികിത്സ നടക്കുന്നത്. ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടര്‍ ജെ രാധാകൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ചികിത്സാ രീതികളെ കുറിച്ച് വിശദീകരിച്ചു. നൂറോളം പേരാണ് നിലവില്‍ ചികിത്സ തേടിയിട്ടുള്ളത്. ഹോമിയോ, ആയുര്‍വ്വേദം എന്നിങ്ങനെ മറ്റു ചികിത്സാ രീതികളും ഇവിടെ അവലംബിക്കാറുണ്ട്.
മെയ് മാസം അവസാനം തന്നെ ഇന്ത്യന്‍ പാരമ്പര്യ വൈദ്യവിജ്ഞാനത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കൂടിയാലോചനകള്‍ നടത്തിയിരുന്നു. സംസ്ഥാന വികസന പദ്ധതി കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ സി പൊന്നയ്യയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ചികിത്സകളും പരീക്ഷിക്കുന്നുണ്ട്.

സ്റ്റാന്‍ലി, ഒമന്‍ഡുറാല്‍ ആശുപത്രിയിലടക്കം ഇത്തരത്തിലുള്ള ചികിത്സകള്‍ നടക്കുന്നുണ്ട് എന്ന് ഡോക്ടര്‍ മണവാളന്‍ അവകാശപ്പെട്ടു. തുടക്കത്തില്‍ തന്നെ യോഗ, പ്രണായാമം, ആവിപിടിക്കല്‍ ഉപ്പുവെള്ളത്തില്‍ ഗാര്‍ഗിള്‍ എന്നിവയാണ് നിര്‍ദ്ദേശിക്കാറുള്ളത്. രോഗികളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുമുണ്ട്. ഏതാണ്ട് 3000 ത്തിലധികം പേരാണ് ഇത്തരത്തിലുള്ള ചികിത്സ അവലംബിക്കുന്നത്.

കേരളത്തിലും ഇത്തരം ചികിത്സകള്‍ പരീക്ഷിക്കുന്നുണ്ടെന്നും ഇത് അലോപ്പതി ചികിത്സയുമായി ചേര്‍ന്ന് പോകുമെന്നും ഡോ. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഈ പഠനങ്ങളെല്ലാം ചേര്‍ത്ത് രേഖപ്പെടുത്തി പ്രസിദ്ധീകരിക്കുവാനും തീരുമാനമായി എന്നും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *