റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പറന്നുപോയ തൊപ്പി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

June 13, 2020 - 4:18 pm

തിരുവനന്തപുരം: പറന്നുപോയ തൊപ്പി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്എസ് മന്‍സിലില്‍ ഫസിലുദ്ദീന്‍- സുലൈഖ ബീവി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസി(19)യാണ് മരിച്ചത്. തട്ടുപാലം ആസിഫ് മന്‍സിലില്‍ ആസിഫ്(16), നാവായിക്കുളം ഇഞ്ചവിളയില്‍ ഉമറുല്‍ ഫാറൂഖ്(15) എന്നിവര്‍ക്കാണു പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഫൈസിയുടെ തൊപ്പി കാറ്റില്‍ പറന്നുപോയതു പിടിക്കാനായി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് അടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചശേഷം താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചുവീണു. മൂന്നുപേരാണ് ബൈക്കിലുണ്ടായിരുന്നത്. മുഹമ്മദ് ഫൈസിയുടെ തലക്കാണ് പരിക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *