അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വണ്ടിച്ചെക്ക് കേസുകളില്‍ ജയില്‍ശിക്ഷ ഒഴിവാക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു; ഇതുസംബന്ധിച്ച അഭിപ്രായം സര്‍ക്കാര്‍ ക്ഷണിച്ചു

June 13, 2020 - 12:11 pm

ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസുകളില്‍ ജയില്‍ ശിക്ഷ ഒഴിവാക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച അഭിപ്രായം സര്‍ക്കാര്‍ ക്ഷണിച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതങ്ങള്‍ കുറച്ച് വ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങല്‍പോലുള്ള കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ആണ് ഇപ്പോള്‍ നല്‍കുന്നത്. ഈ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് വിവിധ വിഭാഗങ്ങളില്‍നിന്നും സര്‍ക്കാര്‍ അഭിപ്രായം ക്ഷണിച്ചു. ജൂണ്‍ 23നകം അഭിപ്രായങ്ങള്‍ ലഭിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഇത് ശേഖരിച്ച് പഠനം നടത്തിയശേഷം പുതിയ നിയമനിര്‍മാണം നടത്തും.

വ്യാപാരമേഖലയുടെ പ്രവര്‍ത്തനങ്ങളെ കോവിഡ് തകിടം മറിച്ച സാഹചര്യത്തില്‍ ഇത്തരം സാമ്പത്തിക വീഴ്ചകള്‍ ഏറെ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ വഞ്ചനാക്കുറ്റത്തിന്റെ ഗണത്തിലാണ് ഇത്തരം ചെറുകിട സാമ്പത്തിക കുറ്റകൃത്യങ്ങളും പെടുത്തിയിട്ടുള്ളത്. ഭേദഗതി നടപടികളുമായി മുന്നോട്ടുപോകാന്‍ ആര്‍ബിഐ, നബാര്‍ഡ്, സര്‍ഫാസി, ഇന്‍ഷുറന്‍സ് വിഭാഗങ്ങളിലും സമാനമായ തീരുമാനം ഉണ്ടാവണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *