റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂപ്പുകുത്തി രൂപ

May 10, 2022 - 8:51 pm

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനെതിരേ 77.47 രൂപ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരു ഡോളര്‍ ലഭിക്കാന്‍ 77.47 രൂപ നല്‍കണം എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയുമാണ് രൂപയ്ക്കു തിരിച്ചടിയായത്. വെള്ളിയാഴ്ച മുതല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 5,517.08 കോടി രൂപയുടെ ഓഹരികളാണു വിറ്റൊഴിവാക്കിയത്. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചു. കഴിഞ്ഞയാഴ്ചയില്‍ ഡോളറിനെതിരേ രൂപ നിലമെച്ചപ്പെടുത്തിയിരുന്നു. ആര്‍.ബി.ഐ. ഇടപെടലായിരുന്നു നേട്ടമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *