റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പലിശ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ കുത്തനെ ഇടിഞ്ഞു. റിപ്പോ നിരക്ക് 40 പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയതോടെയാണിത്. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പയ്ക്കുള്ള പലിശനിരക്കാണ് റിപ്പോ. കുതിച്ചുയരുന്ന പണപ്പെരുപ്പ സമ്മര്‍ദം തടയാന്‍ ലക്ഷ്യമിട്ടാണ് ആര്‍.ബി.ഐയുടെ റിപ്പോ നിരക്ക് കൂട്ടിയത്. കോവിഡ് കാരണം രണ്ട് വര്‍ഷമായി നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.ഇന്നലെ 30- ഓഹരി ബി.എസ്.ഇ സെന്‍സെക്സ് 1,307 പോയിന്റ് (2.29%) ഇടിഞ്ഞ് 55,669 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍.എസ്.ഇ നിഫ്റ്റി 392 പോയിന്റ് (2.29%) താഴ്ന്ന് 16,678 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്ക്യാപ് 100 2.12 ശതമാനവും സ്മോള്‍ ക്യാപ് 2.35 ശതമാനവും ഇടിഞ്ഞു. എന്‍.എസ്.ഇ. സമാഹരിച്ച 15 സെക്ടര്‍ ഗേജുകളും നഷ്ടത്തിലാണ് കലാശിച്ചത്. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ സൂചികയില്‍ യഥാക്രമം 3.62 ശതമാനം, 3.21 ശതമാനം, 2.61 ശതമാനം ഇടിവ് രേഖപ്പെടുത്തി.സ്റ്റോക്ക് സ്പെസിഫിക് ഫ്രണ്ടില്‍, അപ്പോളോ ഹോസ്പിറ്റല്‍സ് 6.59 ശതമാനം ഇടിഞ്ഞ് 4,021 രൂപയിലെത്തി. അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ, െടെറ്റന്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബി.എസ്.ഇയില്‍ 2,508 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 864 ഓഹരികള്‍ മുന്നേറി. 30-ഷെയര്‍ ബി.എസ്.ഇ സൂചികയില്‍, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, െടെറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി, ഡോ. റെഡ്ഡീസ്, ആക്സിസ് ബാങ്ക് എന്നിവ മുന്‍നിരയിലാണ്. പവര്‍ഗ്രിഡ്, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പച്ച തൊട്ടു. െലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) ഇന്ന് സബ്സ്‌ക്രിപ്ഷനായി തുറന്നു. ഉച്ചകഴിഞ്ഞ് 3:39 വരെ, പബ്ലിക് ഇഷ്യു 0.54 തവണ സബ്സ്‌ക്രൈബ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *