റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനഭംഗത്തിനിരയായി 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു

June 12, 2020 - 4:54 pm

തൊടുപുഴ: മാനഭംഗത്തിനിരയായി 14കാരി കാഞ്ഞാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന നിതിന്‍ 16കാരിയുമായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയുമായി പലതവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഇയാള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ബാലിക പലതവണ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കഴിഞ്ഞദിവസം കാഞ്ഞാര്‍ സ്റ്റേഷനില്‍ ലഭിച്ച ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് കുട്ടിയുടെ ഫോട്ടോ അടക്കമുള്ള ഒട്ടേറെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാലികയുടെ മാതാവില്‍നിന്ന് പലതവണ പ്രതി പണം കൈപ്പറ്റിയിട്ടുണ്ടെന്നും സമ്മതിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *