റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് സര്‍വകലാശാലയില്‍ സ്ഫോടനം; ചൈനക്കാരടക്കം നാലുപേര്‍ മരിച്ചു

April 27, 2022 - 2:24 pm

കറാച്ചി: പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ മൂന്നു ചൈനീസ് വനിതകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് കവാടത്തിനു സമീപം വാനിലാണ് സ്ഫോടനമുണ്ടായത്. വാഹനവുമായെത്തിയ വനിതയാണു ചാവേറായതെന്നു റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തില്‍ ഇവരും കൊല്ലപ്പെട്ടു. നാട്ടുകാരെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിനു നേരേയായിരുന്നു ആക്രമണം. ചൈനക്കാരെ ലക്ഷ്യമിട്ടാണു സ്ഫോടനം നടത്തിയതെന്നു സംശയിക്കുന്നതായി സുരക്ഷാവൃത്തങ്ങള്‍ പറഞ്ഞു. വാനിന് അടുത്തുണ്ടായിരുന്ന നാലുപേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ബലൂച് ലിബറേഷന്‍ ആര്‍മി-മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഘടനയില്‍ അംഗമായ വനിതാ ചാവേറിന്റെ ചിത്രം ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് അവകാശവാദം. കറാച്ചിയില്‍ ഇതിനുമുമ്പും ചൈനക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *