റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടു, അമ്മ മരിച്ചു

June 11, 2020 - 2:20 pm

മണ്ണാര്‍കാട്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടു, അമ്മ മരിച്ചു. സ്‌കൂട്ടറിനു പിറകിലിരുന്ന തോട്ടര വെള്ളപ്പുള്ളി വീട്ടില്‍ യൂസഫ് മുസ്‌ല്യാരുടെ ഭാര്യ സക്കീന(47)യാണു മരിച്ചത്. വാഹനം ഓടിച്ച മകള്‍ സൗദ(27)ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മണ്ണാര്‍കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിക്കു സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ കത്തിനശിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരെയും വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും സക്കീന മരിച്ചു. അബ്ദുല്‍ ഹക്കിം ഫൈസിയാണ് മരിച്ച സക്കീനയുടെ മകന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *