റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് സുരക്ഷാ മുന്‍കരുത ലോടെ ദേശീയ സാമ്പിള്‍ സര്‍വേ

June 11, 2020 - 2:00 pm

തൃശൂര്‍: കോവിഡ് 19 സുരക്ഷാ മുന്‍കരുതലോടെ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ നാഷനല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ.) ആരംഭിച്ചു. 78-ാമത് സാമൂഹിക സാമ്പത്തിക സര്‍വേ, തൊഴില്‍ സേനാ സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ് കണ്ടെയ്‌മെന്റ് സോണുകള്‍ ഒഴികെയുള്ള വിവിധ സാമ്പിള്‍ യൂണിറ്റുകളില്‍ നടത്തുന്നത്.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലെ സര്‍വേ കോഴിക്കോട് എന്‍.എസ്.ഒ.യാണ് നടത്തുന്നത്. ജില്ലാ കളക്ടര്‍മാര്‍മാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി റീജ്യനല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥരോട് കോവിഡ് സുരക്ഷാ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വേയുമായി ജനങ്ങള്‍ പൂര്‍ണ്ണതോതില്‍ സഹകരിക്കണമെന്ന് റീജ്യനല്‍ ഡയറക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5093/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *