റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

April 7, 2022 - 10:54 pm

മംഗളൂരു: കര്‍ണാടകയില്‍ ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. അലന്‍ റെജി, അമല്‍ സി അനില്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഉടുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടം. മരിച്ച രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. നൂറോളം പേര്‍ അടങ്ങുന്ന സംഘമാണ് കോളജില്‍ നിന്ന് വിനോദയാത്ര പോയത്. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമെന്നാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *