തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്‌ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയത്. മണികണ്‌ഠന്റെ തലയിലും മുറിവുണ്ട്. വിശദമായ പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം പുറത്തുവരികയുളളു.
സംഭവസ്ഥലത്തെ സിസിടിവികളില്‍ നിന്ന് മണികണ്‌ഠന്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണതിനുശേഷം പ്രേശത്ത് ഒരു ബൈക്ക് എത്തിയിരുന്നു. എന്ന് വ്യക്തമാണ്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

