ഹിജാബ്‌ വിധി ന്യൂന പക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക്‌ തളളിവിടുമെന്ന്‌ എസ്‌.വൈ.എസ്‌

പെരുവളളൂര്‍ : വിദ്യാലയങ്ങളില്‍ ഹിജാബ്‌ ധരിക്കുന്നതുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക്‌ തളളിവിടുന്നതാണെന്ന്‌ എസ്‌.വൈ.എസ്‌ മലപ്പുറം വെസ്റ്റ്‌ ജില്ലാ യൂത്ത്‌ കൗണ്‍സില്‍ .

പെരുവളളൂര്‍ നജാത്ത്‌ സ്‌കൂള്‍ കാമ്പസില്‍ നടന്ന പരിപാടി സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എന്‍.വി അബ്ദുറസാഖ്‌ സഖാഫി വെളളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാ അത്‌ ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി ആത്മീയ പഠനം സെഷന്‌ നേതൃത്വം നല്‍കി. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി റഹ്മത്തുളള സഖാഫി എളമരം കൗണ്‍സില്‍ നിയന്ത്രിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →