റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ട്രിനിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗില്‍ കളരിപ്പയറ്റ്‌ ഗവേഷണ കേന്ദ്രം തുടങ്ങുന്നു

March 19, 2022 - 8:33 am

തിരുവനന്തപുരം : കളരിപ്പയറ്റിനെക്കുറിച്ചും സിദ്ധ പാരമ്പര്യത്തെക്കുറിച്ചുമുളള ഗവേഷണത്തിനുമായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‌ കീഴിലുളള ഭാരതീയ വിജ്ഞാന വിഭാഗം അനുവദിച്ച 13 കേന്ദ്രങ്ങളില്‍ തിരുവനന്തപുരത്തെ ട്രിനിറ്റി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗും ഉള്‍പ്പെട്ടു. 125 വര്‍ഷത്തെ പരമ്പര്യമുളള ഡോ.എസ്‌ മഹേഷിന്റെ നേമം അഗസ്‌ത്യം കളരിയുമായി സഹകരിച്ചാണ്‌ ട്രിനിറ്റി കോളേജില്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.

കളരിപ്പയറ്റുമായുളള വിവിധ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനും, ജനകീയവല്‍ക്കരണത്തിനുമായിരിക്കും മുന്‍ഗണന നല്‍കുക. അഗസ്‌ത്യമുനിയില്‍ തുടങ്ങി 18 സിദ്ധന്മാരിലൂടെ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന ബ്രഹത്തായ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ചുളള ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്ന്‌ ട്രിനിറ്റി കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.അ്‌രുണ്‍ സുരേന്ദ്രന്‍ പറഞ്ഞു.തെക്കന്‍ കേരളത്തില്‍ അധിഷ്‌ഠിതമായ ട്രെയിനിംഗ്‌ ,സെല്‍ഫ്‌ ഡിഫന്‍സ് , സര്‍ട്ടിഫൈഡ്‌ അദ്ധ്യാപക പരിശീലന കോഴ്‌സുകള്‍ എന്നിവ സമൂഹത്തിന്‌ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ അഗസ്‌ത്യം കളരിയുടെ ഗുരുക്കള്‍ ഡോ. എസ്‌.മഹേഷ് പറഞ്ഞു. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ മുഖേനയാണ്‌ ആദ്യത്തെ രണ്ടുവര്‍ഷം ഈ കേന്ദ്രങ്ങള്‍ക്ക്‌ ധനസഹായം ലഭിക്കുക.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *