റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: എടയാറ്റുചാലിൽ കൊയ്ത്തുത്സവം ശനിയാഴ്ച: മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

March 11, 2022 - 4:36 pm

എറണാകുളം: എടയാറ്റുചാലിലെ കൊയ്ത്തുത്സവം കടുങ്ങല്ലൂർ എരമത്ത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ശനിയാഴ്ച രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിക്കും. കൊയ്ത്തുത്സവത്തിന് നിറം പകരാൻ തെയ്യം , ചാക്യാർകൂത്ത്, നാടൻ പാട്ട്, കർഷക നൃത്തം തുടങ്ങിയവയും അരങ്ങേറും.

കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് മുഖ്യപ്രഭാഷണം നടത്തും. പദ്ധതി വിശദീകരണം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ. എം. ബബിത  നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, എടയാറ്റുചാൽ നെല്ലുൽപാദക സമിതി പ്രസിഡന്റുo ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ പി.എ. അബൂബക്കർ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ജയശ്രീ ഗോപീ കൃഷ്ണൻ, ട്രീസ മോളി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ സലിം, കെ.എം.  മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, വി കെ .ശിവൻ, കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളായ ടി.ബി ജമാൽ, കെ.എസ്. താരാ നാഥ്, സുനിത കുമാരി, ലിജിഷ, കടുങ്ങല്ലൂർ കൃഷി ഓഫീസർ നയ്മ നൗഷാദ് അലി, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, എടയാറ്റുചാൽ നെല്ലുൽപാദക സമിതി സെക്രട്ടറി പി. ഇ ഇസ്മയിൽ, ട്രഷറർ പി. ഇ .ഷംസുദ്ദീൻ, കുട്ടനാടൻ കർഷകൻ എ. ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *