മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ െലെവ് ട്രേഡിങ് സെഷനില്‍ തടസം നേരിട്ടു.വിപണിയില്‍ വില്‍പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്ചേഞ്ചായ എന്‍.എസ്.ഇയുടെ ഡിസാസ്റ്റര്‍ റിക്കവറി െസെറ്റ് സെര്‍വറുകളില്‍ സാങ്കേതിക തകരാറുണ്ടായത്. വിലനിലവാരം അപ്ഡേറ്റ് ആകാതിരുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു.എന്നാല്‍ ഉടന്‍തന്നെ പ്രശ്നം പരിഹരിച്ചതായി അറിയിച്ച് എക്സ്ചേഞ്ച് രംഗത്തുവന്നു. ഫെബ്രുവരിയിലും എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ സമാന പ്രശ്നം ഉടലെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം നാലു മണിക്കൂറിലധികം സമയം എന്‍.എസ്.ഇക്ക് ട്രേഡിങ് നിര്‍ത്തിവയ്ക്കേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഇത്തരം തകരാറുകള്‍ കുറയ്ക്കാന്‍ എക്ചേഞ്ചുകള്‍ ശ്രദ്ധിക്കണമെന്നും, നിക്ഷേപകര്‍ക്കു നഷ്ടമുണ്ടാക്കുന്ന സാങ്കേതിക പ്രശ്നങ്ങളുണ്ടായാല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷകള്‍ ചുമത്തുമെന്നും സെബി അറിയിച്ചിരുന്നു.




