റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളര്‍ത്തുന്നത് പുള്ളിപ്പുലിയെയും കരിമ്പുലിയെയും: അവരെ തനിച്ചാക്കി ഇന്ത്യയിലേക്കില്ലെന്ന് ഡോ. ഗിരികുമാര്‍

March 8, 2022 - 11:41 am

കീവ്: യാഷ ഒരു പുള്ളിപ്പുലിയാണ്, കൂട്ടുകാരി സബ്രീന കരിമ്പുലിയും! ഇവര്‍ ഡോ ഗിരികുമാര്‍ പാട്ടിലിന്റെ വളര്‍ത്തുമൃഗങ്ങളാണ്. ഓമനിച്ചഇവരില്ലാതെ രക്ഷപ്പെടാനില്ലെന്നാണ് യുക്രൈനില്‍ കഴിയുന്ന ഡോക്ടര്‍ പറയുന്നത്. ഡോണ്‍ബാസിലെ സെവറോഡോണെസ്‌കിലെ വീടിനു താഴെയുള്ള ബങ്കറിലാണു ഡോ. പാട്ടീല്‍ തന്റെ അരുമകളുമൊത്തു രക്ഷ തേടിയിരിക്കുന്നത്.മടങ്ങിവരാന്‍ കുടുംബം നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും മക്കളെപ്പോലെ കരുതി വളര്‍ത്തുന്ന യാഷയെയും സബ്രീനയെയും ഉപേക്ഷിക്കില്ലെന്നു ഡോ. പാട്ടീല്‍ പറഞ്ഞു. അവര്‍ക്കൊപ്പം താമസിക്കും, മരിക്കുവോളം – അദ്ദേഹം പറഞ്ഞു. 2007-ല്‍ മെഡിക്കല്‍ പഠനത്തിനായാണു പാട്ടീല്‍ യുക്രൈനിലേക്കു പോയത്. പഠനം കഴിഞ്ഞ് അവിടെത്തന്നെ സര്‍ക്കാരാശുപത്രിയില്‍ അസ്ഥിരോഗ ചികിത്സാവിഭാഗത്തില്‍ ജോലി നേടി. അനാഥനായി, പരുക്കേറ്റ നിലയില്‍ മൃഗശാലയില്‍ കണ്ടെത്തിയ യാഷയെ അധികൃതരുടെ അനുമതിയോടെ ഒപ്പം കൂട്ടുകയായിരുന്നു. രണ്ടു മാസം മുമ്പ് ഇണയായി സബ്രീനയെ കൊണ്ടുവന്നു. യാഷയ്ക്ക് 20 മാസം പ്രായമുണ്ട്, സബ്രീനയ്ക്ക് അര വയസേ ആയിട്ടുള്ളൂ. ഇവര്‍ക്കു ഭക്ഷണം വാങ്ങാനായി മാത്രമേ ഡോ. പാട്ടീല്‍ പുറത്തിറങ്ങുന്നുള്ളൂ. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടു പേടിച്ച് യാഷയും സബ്രീനയും കാര്യമായി ഒന്നും കഴിക്കുന്നില്ല. ആന്ധ്ര വെസ്റ്റ് ഗോദാവരിയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീല്‍. തന്റെ അരുമകളെയും കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ഗംഗയിലൂടെ നാട്ടില്‍ കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *