വാഷിങ്ടണ്‍: യുക്രൈന് ആയുധങ്ങള്‍ എത്തിക്കാന്‍ കിഴക്കന്‍ യൂറോപ്പില്‍ രഹസ്യ വ്യോമതാവളം. ഇവിടേക്ക് സംയുക്ത സേനാ മേധാവി ജന. മാര്‍ക്ക് മില്ലി കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തിയെന്നും യു.എസ്. പ്രതിരോധ വിഭാഗം ഉന്നതന്.റഷ്യന്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ കൈകോര്‍ക്കുകയാണ്. യുക്രൈന് അതിര്‍ത്തിക്ക് അടുത്തുള്ള ഒരു താവളത്തിലേക്കാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. മാര്‍ക്ക് മില്ലി ഇവിടെയെത്തി രംഗം നിരീക്ഷിച്ചു. െസെനികരുമായും മറ്റും ആശയവിനിമയം നടത്തി.രഹസ്യ വ്യോമ താവളത്തിലേക്ക് ദിവസവും പതിനേഴ് വിമാനങ്ങള്‍ വരെ ഇറങ്ങുന്നുണ്ട്. പരമാവധി ശേഷിയാണിത്.ഇപ്പോള്‍ ഈ താവളം റഷ്യ ഉന്നമിട്ടിട്ടില്ല. എന്നാല്‍, ഇവിടേക്കുള്ള ആയുധനീക്കത്തിന് പിന്നീട് അവര്‍ തടയിടാന്‍ ശ്രമിച്ചേക്കുമെന്നും പ്രതിരോധ വിഭാഗം ഉന്നതന് അഭിപ്രായപ്പെട്ടു. യു.എസും നാറ്റോയും ഇതിനകം യുക്രൈന് 17,000 ടാങ്ക് വേധ മിസൈലുകള്‍ നല്കി. 2000 സ്റ്റിങ്ങര്‍ ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകളും നല്‍കിയിട്ടുണ്ടെന്ന് യു.എസ്. അധികൃതര്‍ പറയുന്നു.റഷ്യന്‍ പടനീക്കം തുടങ്ങും മുമ്പേ യൂറോപ്പില്‍ മിലിട്ടറി കാര്‍ഗോ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ചും സി-27 വിമാനങ്ങള്‍.




