റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപാട് അവസാനിപ്പിച്ച് എസ്.ബി.ഐ.

March 5, 2022 - 12:01 pm

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ വ്യക്തി/സ്ഥാപനങ്ങളുടെ ഇടപാടുകള്‍ അവസാനിപ്പിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപരോധം നേരിടുന്നവരുമായുള്ള ഇടപാടുകള്‍ തങ്ങള്‍ക്കെതിരേയും ഉപരോധം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നതായി എസ്.ബി.ഐയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.എന്‍. എന്നിവരുടെ ഉപരോധപട്ടികയില്‍ പേരുവന്നിട്ടുള്ള സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുറമുഖങ്ങള്‍,കപ്പലുകള്‍ എന്നിവയുടെ ഇടപാടുകള്‍ െകെകാര്യം ചെയ്യില്ല എന്ന് എസ്.ബി.ഐ. അറിയിച്ചിട്ടുണ്ട്. അതേസമയം കുടിശികയായിട്ടുള്ള പണമിടപാടുകള്‍ ബാങ്കിങ് അല്ലാതെ മറ്റൊരു സംവിധാനത്തിലൂടെ െകെമാറുമെന്നും എസ്.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *