റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെലന്‍സ്‌കിയെ വധിക്കാന്‍ വാഗ്നര്‍ സംഘം, ചെചന്‍ വിമതര്‍ മൂന്ന് തവണ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

March 5, 2022 - 11:57 am

കീവ്: വാഗ്നര്‍ സംഘം, ചെചന്‍ വിമതര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ വഴി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നു തന്നെ ലഭിച്ച രഹസ്യവിവരങ്ങളാണ് ഗൂഢാലോചന പരാജയപ്പെടുത്തിയതെന്നും ദ്‌ െടെംസ് റിപ്പോര്‍ട്ട് ചെയ്തു.സെലന്‍സ്‌കിയെ വധിക്കാനായി പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് റഷ്യയുടെ ദേശീയ സുരക്ഷാ സേന(എഫ്.സി.ബി.) തന്നെ മുന്നറിയിപ്പ് നല്‍കിയെന്ന് യുക്രൈന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഒലെസ്‌കി ഡാനിലോവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കീവിന്റെ അതിര്‍ത്തിയില്‍ വച്ച് ഈ സേനയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. എഫ്.സി.ബിയ്ക്കുള്ളിലെ യുദ്ധവിരുദ്ധ ഘടകങ്ങളില്‍ നിന്നാണ് രഹസ്യവിവരം ചോര്‍ന്നതെന്നാണു െടെംസിന്റെ റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *