റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍ട്രി പദ്ധതിയിലൂടെ 150 വനിതകള്‍ക്ക് നിയമനം

March 2, 2022 - 8:46 pm


കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ എന്‍ട്രി പദ്ധതിയിലൂടെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട 150 വനിതാ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി കരാര്‍ നിയമനം ലഭിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം കെ.ഡാനിയല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി.

തൊഴില്‍ ദായക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും  പട്ടിക ജാതി വിഭാഗത്തിലുള്ള ആയിരത്തിലധികം പേര്‍ക്ക്   വിവിധ പദ്ധതികളിലൂടെ  ഈ സാമ്പത്തിക വര്‍ഷം തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *