കൊച്ചി : ലോക്കറില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയ പണവും സ്വര്‍ണവും വിട്ടുകിട്ടണനമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കാനൊരുങ്ങു ന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വര്‍ണവും, ലോക്കറില്‍ നിന്ന ലഭിച്ച പണവുമാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ ഒരുകോടിരൂപ ലൈഫ്മിഷന് ഇടപാടില്‍ ലഭിച്ച കോഴയാണെന്ന് അന്വേഷണ സംഘം കണ്ടെടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതൊഴിച്ചുളള പണവും സ്വര്‍ണവും തിരികെ കിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം.
ജോലി നഷ്ടപ്പെട്ടതോടെ ജീവിക്കാന്‍ മാര്‍ഗമില്ലെന്നും ഈ തുക സ്വണക്കടത്തിന് മുമ്പ് ആകെയുണ്ടാക്കിയ സമ്പാദ്യമാമെന്നും കേസുമായി ബന്ധപ്പെട്ടതല്ല ഈ പണമെന്നും അവര്‍ കോടതിയെ ബോധിപ്പിക്കും. കേസിലകപ്പെട്ടതോടെ വലിയൊരു തുക ബാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ട് ചികിത്സക്കായി പണണം ഇല്ല. അതിനാല്‍ ചികിത്സ വൈകുന്നുവെന്ന കാര്യവും സ്വപ്ന കോടതിയെ അറിയിക്കും.
തിരുവനന്തപുരം സറ്റാച്ച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്.ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കരില് നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. 982 ഗ്രം സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു.



