റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ണിടിച്ചിലില്‍ വീടുകള്‍ കടലിലേക്ക് ഒഴുകിപോവുന്നു, വൈറലായി വിഡിയോ

June 6, 2020 - 1:52 pm

മണ്ണിടിച്ചിലിനെ തുടര്‍ന്ന് നോര്‍വെയില്‍ വീടുകള്‍ കടലിലേക്ക് ഒഴുകിപോവുന്നു. ഏകദേശം എട്ടോളം വീടുകളും അവയുടെ പരിസര പ്രദേശവും അടങ്ങുന്ന ഭാഗങ്ങള്‍ മുറിഞ്ഞ് മാറി കടലിലേക്ക് ഒഴുകി പോവുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

നോര്‍വെയിലെ അറ്റ്‌ലയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലാണ് ഈ അസാധാരണ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇന്നലെയാണ് സംഭവം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞത്. പ്രദേശവാസിയായ ഒരാളാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഇദ്ദേഹത്തിന്റെ വീടും ഒഴുകി പോയവയിലുണ്ട്.

നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *