കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്തില്‍ 38 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അഞ്ച് റോഡുകള്‍ പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആറാം വാര്‍ഡിലെ കോരനാണ്ടി-കേളോത്ത് പാലം റോഡ്, ഇരുപതാം വാര്‍ഡിലെ പുളീനാണ്ടി-മാണിക്കോത്ത് റോഡ്, കൊടുവേരി-കണ്ണനാണ്ടി റോഡ്, പതിനൊന്നാം വാര്‍ഡിലെ മുന്നൂറ്റാം പറമ്പ് അമ്പലം-നായിച്ചാംകണ്ടി റോഡ്, കാട്ടാല ക്ഷേത്രം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, റീന കിണമ്പറേമ്മല്‍, പഞ്ചായത്ത് അംഗങ്ങളായ സി.ടി.കെ സമീറ, പി.പി ബാലകൃഷ്ണന്, സുമയ്യ പാട്ടത്തില്‍, സി. ആര് ആയിഷ ഗഫൂര്‍, സുനിത, ബംഗ്ലത്ത് മുഹമ്മദ്, ഇ.സി ഇബ്രാഹിം ഹാജി, കാസിം കുന്നുമ്മല്‍, പി.കെ ഉമേഷ്, കെ.കെ അനില്‍, കെ.കെ അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

