ഇടുക്കി: ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെര്‍ച്വല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് താല്‍പര്യപത്രം/ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോട്ടോ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്‍കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രദര്‍ശനം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. 2023 ജനുവരി 25 വരെ ഫോട്ടോ പ്രദര്‍ശനം സമൂഹമാധ്യമങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്ന വിധം ലഭ്യമാകണം. ഒരു ഫോട്ടോ പ്രസ്തുത കാലയളവ് വരെ സമൂഹ മാധ്യമങ്ങളിലൂടെ കാണാന്‍ കഴിയുന്ന വിധം സജ്ജികരിക്കുന്നതിനുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. നിരക്ക് സ്വീകാര്യമല്ലാത്ത പക്ഷം ക്വട്ടേഷന്‍ നിരസിക്കുന്നതിനും പ്രദര്‍ശനം ഉപേക്ഷിക്കുന്നതിനുളള അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. താല്‍പര്യമുളളവര്‍ ഫെബ്രുവരി 3നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍ കുയിലിമല പൈനാവ് ഇടുക്കി 685603 എന്ന വിലാസത്തില്‍ ക്വട്ടേഷനും താല്‍പര്യപത്രവും സമര്‍പ്പിക്കണം. ഇ-മെയില്‍ dio.idk2@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ 04862233036.
ഇടുക്കി: വെര്‍ച്വല്‍ ഫോട്ടോ പ്രദര്‍ശനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
