റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; നടപടി രാജ്യസുരക്ഷയുടെ പേരില്‍ ടെലകോം വകുപ്പിന്റേത്

May 31, 2020 - 4:23 pm

ന്യൂഡല്‍ഹി: വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; രാജ്യതാല്‍പര്യവും പൊതുജന താല്‍പര്യവും കണക്കിലെടുത്താണ് ടെലകോം വകുപ്പ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഫയല്‍ ഷെയറിങ് വെബ്സൈറ്റായ വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചു.

വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ഏറെ ആളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറിന്റെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായിരുന്നു. നിരോധനം ഏര്‍പ്പെടുത്താന്‍ തക്കവണ്ണം എന്തുപിഴവാണ് വി ട്രാന്‍സ്ഫറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇതേവരെ വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *