മിത്രോന്‍ ഇന്ത്യന്‍ ആപ്പല്ലെന്നും പാകിസ്താന്‍ നിര്‍മിച്ച് ഇന്ത്യന്‍ ഡവലപ്പര്‍ക്ക് വിറ്റതാണെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മിത്രോന്‍ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ പാകിസ്താന്‍ ടെക്കി നിര്‍മിച്ച് ഇന്ത്യന്‍ ഡവലപ്പര്‍ക്ക് വിറ്റതാണെന്നും റിപ്പോര്‍ട്ട്. ചൈനയുടെ വീഡിയോ ഷെയറിങ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്പ് ആയ ടിക്ക്‌ടോക്കിന്റെ ഇന്ത്യന്‍ എതിരാളി മിത്രോന്‍നു പിന്നില്‍ പാകിസ്താനി ആപ്പ് ഡവലപ്പറായ ക്യൂബോക്‌സസ് ആണെന്ന് സൂചന. ഇന്ത്യയില്‍ അതിവേഗം വളര്‍ച്ചനേടുന്ന ഈ ആപ്ലിക്കേഷന്റെ പേര് ആദ്യം ടിക്ടിക്ക് എന്നായിരുന്നു. ഇത് നിര്‍മിച്ച ക്യൂബോക്‌സസ് വെറും 2500 രൂപയ്ക്ക് ആപ്പിന്റെ സോഴ്‌സ് കോഡ് ഒരു ഇന്ത്യന്‍ ആപ്പ് ഡവലപ്പര്‍ക്ക് വില്‍ക്കുകയായിരുന്നു. ക്യൂബോക്‌സസസിന്റെ സിഇഒ ആയ ഇര്‍ഫാന്‍ ഷെയ്ഖ് തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഇന്ത്യന്‍ ഡവലപ്പര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും അതിനെ ഇന്ത്യന്‍ ആപ്പ് എന്ന് വിളിക്കുന്നതു ശരിയല്ലെന്നുമാണ് ഇര്‍ഫാന്‍ പറയുന്നത്. മിത്രോന്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കിയത് ആരാണെന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പ്രവര്‍ത്തനത്തില്‍ നിലവാരം കുറഞ്ഞ ആപ്ലിക്കേഷനായ മിത്രോന്‍ പ്‌ളേ സ്റ്റോറില്‍ മികച്ച റേറ്റിങ് നേടുന്നുണ്ട്. ഇത് ഇന്ത്യന്‍ ആപ്പാണെന്നുകരുതിയാണ് കൂടുതല്‍ പേരും നല്ല റേറ്റിങ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
അഭിപ്രായം എഴുതാം