റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു

May 31, 2020 - 4:05 pm

ന്യൂയോര്‍ക്ക്: രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു. ശനിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.22നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു പറന്നുയര്‍ന്നത്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുദിവസം വൈകിയിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍സമയം രാത്രി എട്ടോടെ ഡ്രാഗണ്‍ സ്‌പേസ് സ്റ്റേഷനിലെത്തും.

നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‌കെന്‍(49), ഡൗഗ്ലസ് ഹര്‍ലി(53) എന്നിവരാണ് റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രതിരിച്ചത്. ബെഹ്ന്‌കെനും ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000ത്തിലാണ്. ഒമ്പത് വര്‍ഷത്തിനുശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്തുനിന്ന് അയക്കുന്നത്. 2011നുശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *