ആലപ്പുഴ: കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പ്: സംവരണ സി.ഡി.എസുകളെ തിരഞ്ഞെടുത്തു


ആലപ്പുഴ: കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി സംവരണ സി.ഡി.എസുകളെ തിരഞ്ഞെടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. 

15 ശതമാനത്തിലധികം എസ്.സി അംഗങ്ങളുള്ള 32 സി.ഡി.എസുകളാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ നിലവില്‍ ചെയര്‍പേഴ്‌സണ്‍ സംവരണമുള്ള ആറ് സി.ഡി.എസുകളെ ഒഴിവാക്കി ബാക്കിയുള്ള 26 സി.ഡി.എസുകളില്‍ നിന്നും മാവേലിക്കര, മുളക്കുഴ, ഭരണിക്കാവ്, ചെട്ടികുളങ്ങര, പാലമേല്‍, ചെറുതന, കൃഷ്ണപുരം, പാണാവള്ളി, ചിങ്ങോലി, അരൂര്‍, മാന്നാര്‍ സി.ഡി. എസുകളെ ഈ വര്‍ഷത്തെ സംവരണ സി.ഡി.എസുകളായി തിരഞ്ഞെടുത്തു.

യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ കെ. ബി അജയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →