ആലപ്പുഴ: കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെയും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിത്തു മുതല്‍ കൊയ്ത്തു വരെ എന്ന പേരില്‍ കാര്‍ഷിക കൃഷിയിട പാഠശാലയ്ക്ക് പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കുറുവപ്പാടം പാടശേഖരത്തില്‍ തുടക്കമായി.
ഇതിന്റെ ഭാഗമായി ഒന്നിടവിട്ട ആഴ്ചകളില്‍ കീട നിരീക്ഷണ കേന്ദ്രത്തിലെ പെസ്റ്റ് സ്‌കൗട്ടുകളും സാങ്കേതിക ഉദ്യോഗസ്ഥരും കൃഷിയിടത്തില്‍ എത്തി പാടശേഖരം മുഴുവനായും കീടരോഗ നിരീക്ഷണം നടത്തുകയും കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയും കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ തന്നെ കണ്ടു മനസ്സിലാക്കുവാനും അതനുസരിച്ച് സ്വീകരിക്കേണ്ട കീട നിയന്ത്രണ മാര്‍ഗങ്ങള്‍ മനസിലാക്കാനും പരിശീലനം ഉപകരിക്കും. കീട നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത ക്ലാസ്സിന് നേതൃത്വം നല്‍കി.

