ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് -പുതുവത്സര ജില്ലാ ഫെയർ തുടങ്ങി

ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറിന് ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി.

എച്ച് സലാം എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോ വിപണിയിൽ നടത്തുന്ന ഇടപെടൽ ജനങ്ങൾക്ക് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി ആദ്യവില്പന നിർവഹിച്ചു. ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറിയുടെ ആദ്യ വില്‍പ്പന മുനിസിപ്പൽ കൗൺസിലർ എം.ജി. സതീദേവി നിർവഹിച്ചു.

ക്രിസ്മസ് -പുതുവത്സര മേളയിൽ സപ്ലൈകോ ഉൽപന്നങ്ങൾ വാങ്ങുന്നവരിൽ ഒരു സ്ത്രീക്കും പുരുഷനും സംസ്ഥാന തലത്തിൽ 5000 രൂപ വീതം കാഷ് പ്രൈസ് നൽകും. 2022 ജനുവരി അഞ്ചുവരെ  മാവേലി സ്റ്റോർ, മൊബൈൽ മാവേലി, അപ്ന ബസാർ, സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ  ബിൽ നമ്പർ സഹിതം സപ്ലൈകോ വെബ് സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.

യോഗത്തിൽ സപ്ലൈകോ റീജണൽ മാനേജർ എൽ. മിനി, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ജനുവരി അഞ്ചു വരെ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സപ്ലൈകോ ഫെയർ പ്രവർത്തിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →