നന്ദകുമാറിനെതിരെ വേട്ട തുടര്‍ന്ന്‌ പിണറായി വിജയന്‍

കൊച്ചി : ക്രൈം നന്ദകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. പോലീസിന്റെ അപേക്ഷ അംഗീകരിച്ചാണ്‌ നടപടി. ജമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ നന്ദകുമാര്‍ ഒളിവില്‍ പോയി. വീണാ ജോര്‍ജിനെതിരായ വീഡിയോ പിന്‍വലിക്കാതെ മന്ത്രിയുടെ ഭര്‍ത്താവ്‌ എവിടെ എന്ന്‌ ചോദിച്ച്‌ വീണ്ടും വീഡിയോ ചെയ്‌തതാണ്‌ ജാമ്യം റദ്ദാക്കാന്‍ കാരണമായി പോലീസ്‌ പറയുന്നത്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്‌ ജാമ്യം റദ്ദാക്കിയത്‌. മേല്‍ കോടതിയില്‍ നന്ദകുമാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌.

മന്ത്രി വീണാ ജോര്‍ജിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ്‌ ക്രൈം നന്ദകുമാറിനെ തൃക്കാക്കര സൈബര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ പരാതിയിന്‍മേല്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു അറസ്റ്റ്‌.

നന്ദകുമാര്‍ സ്‌ത്രീത്വത്തെ അപമാനിച്ചതായി പ്രഥമീകാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ്‌ പറഞ്ഞു. ഈ കേസില്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു. മന്ത്രിക്കെതിരായ യൂട്യൂബ്‌ വീഡിയോ പ്രൈവറ്റാക്കണമെന്നും തുടരപമാനം പാടില്ലെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇത്‌ രണ്ടും ലംഘിച്ചതായി ജാമ്യം റദ്ദാക്കുന്ന ഉത്തരവില്‍ കോടതി വിശദീകരിച്ചു. നോണ്‍ ബെയ്‌ലബിള്‍ വാറന്റും കോടതി പുറപ്പെടുവിച്ചു.

തന്റെ മുമ്പില്‍ വച്ചാണ്‌ പിണറായി വിജയനും ഡിജിപിയും ഈ കേസില്‍ ഇടപെട്ടെതെന്ന്‌ നന്ദകുമാര്‍ ആരോപിച്ചു. തനിക്കെതിരെ കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഓഫീസ്‌ റെയ്‌ഡ്‌ ചെ്‌തത്‌ ലാവ്‌ലിന്‍ കേസിന്റെ രേഖകള്‍ എടുക്കാനാണെന്നും ആരോപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വീണാ ജോര്‍ജുമായി ബന്ധപ്പെട്ട്‌ മറ്റൊരു വീഡിയോ ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ്‌ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പോലീസ്‌ കോടതിയെ സമീപിച്ചത്‌. നന്ദകുമാറിനെ വീണ്ടും ജയിലിലടക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്ന്‌ വ്യക്തം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →