റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയെന്ന് ബെവ്കോ.

December 10, 2021 - 9:42 am

തിരുവനന്തപുരം: എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന ബെവ്കോ നിർദേശത്തെത്തുടർന്ന് വൻകിട മദ്യക്കമ്പനികൾ മദ്യവിതരണം ഭാഗികമായി നിർത്തി. ഈ സാഹചര്യം തുടർന്നാൽ 2022 ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും ഇതര സംസ്ഥാനങ്ങളിലെ മദ്യക്കമ്പനികളിൽനിന്നു മദ്യം ഇറക്കുമതി ചെയ്യാൻ ചർച്ചകൾ ചർച്ചകൾ ആരംഭിച്ചതായും ബെവ്കോ മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും അറിയിച്ചു. ഒരു മാസത്തേക്കുള്ള മദ്യം ഇപ്പോൾ സ്റ്റോക്കുണ്ട്. എക്സൈസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തീരുമാനത്തിൽനിന്ന് ഒരുകാരണവശാലും പിന്നോട്ടു പോകേണ്ടതില്ലെന്നാണ് ബെവ്കോയുടെ നിലപാട്.

വൻകിട മദ്യക്കമ്പനികൾക്കു വേണ്ടി ചെറുകിട മദ്യ ബ്രാൻഡുകളെ ഉദ്യോഗസ്ഥർ തഴയുന്ന രീതിക്കെതിരെയും നടപടികൾ ആരംഭിച്ചു. ആകെ വിൽപ്പനയുടെ 21% സർക്കാരിനു നികുതിയായി നൽകുന്ന ചെറുകിട ബ്രാൻഡുകളുടെ മദ്യം രണ്ടു ദിവസത്തിനകം വിൽപന നടത്താൻ ഷോപ്പ് മാനേജർമാർക്കു നിർദേശം നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും എംഡി മുന്നറിയിപ്പു നൽകി. വിപണിയുടെ 85 ശതമാനം കയ്യടക്കിയിരിക്കുന്ന വൻകിട ബ്രാൻഡുകൾ വിൽക്കുന്നതിന്റെ ഏഴു ശതമാനമാണ് സർക്കാരിനുനികുതിയായി നൽകുന്നത്. വിൽപന കുറഞ്ഞ ചെറിയ ബ്രാൻഡുകൾ നൽകുന്നതാകട്ടെ 21 ശതമാനവും.

ലക്ഷണക്കിനു കേയ്സ്മദ്യം വിൽക്കുന്ന വൻകിട ബ്രാൻഡുകൾ ഏഴു ശതമാനം നികുതി നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബെവ്കോ പറയുന്നു.അടുത്ത വർഷം മുതൽ വിൽപനയുടെ അടിസ്ഥാനത്തിൽ സ്ലാബുകളായി നികുതി ഈടാക്കാനാണ് തീരുമാനം.

മദ്യവിതരണത്തിനുള്ള ലോറികളുടെ വാടക ഇനത്തിൽ കഴിഞ്ഞ വർഷം 12 കോടിരൂപ എഴുതിയെടുത്ത ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. വലിയ അഴിമതി നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. വാഹനങ്ങൾവാങ്ങാനോ, കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കാനോ ആണ് ആലോചിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *