റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് നാല് സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി

December 8, 2021 - 3:21 pm

ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ നാല് സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ ആള്‍ക്കൂട്ടം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ നടന്ന സംബവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സ്ത്രീകളെ ജനക്കൂട്ടം വടികൊണ്ട് അടിക്കുന്നതും അതേസമയം അവര്‍ ധരിക്കാന്‍ വസ്ത്രത്തിന് വേണ്ടി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

ഒരു മണിക്കൂറോളമാണ് അക്രമികളായ ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്.

തങ്ങള്‍ മാലിന്യം ശേഖരിക്കുന്നതിനായി ഫൈസലാബാദിലെ ബവാ ചൗകില്‍ പോയതായിരുന്നെന്നും ദാഹം തോന്നിയപ്പോള്‍ ഉസ്മാന്‍ ഇലക്ട്രിക് സ്‌റ്റോര്‍ എന്ന കടയില്‍ പോയി ഒരു കുപ്പി വെള്ളം ചോദിച്ചതായിരുന്നെന്നും അക്രമണത്തിനിരയായ സ്ത്രീകളിലൊരാള്‍ പറഞ്ഞു.

മോഷണ ഉദ്ദേശത്തോടെ കടയില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് കടയുടമ സദ്ദാമും മറ്റാളുകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു.

സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പഞ്ചാബ് പൊലീസ് വക്താവ് ട്വിറ്ററിലൂടെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *