റെക്കോഡ് നേട്ടം: പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമതെത്തി

ന്യൂഡല്‍ഹി: റെക്കോഡ് നേട്ടം; പിപിഇ കിറ്റ് നിര്‍മാണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. രണ്ട് മാസത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പിപിഇ ബോഡി കിറ്റുകള്‍ നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കിറ്റുകള്‍ നിര്‍മിക്കുന്നതില്‍ ചൈനയാണ് ഒന്നാംസ്ഥാനത്ത്. രണ്ട് മാസത്തിനുള്ളില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലും അളവിലും പിപിഇ കിറ്റുകള്‍ ആവശ്യമായിവന്നു. രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമംനേരിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിരവധി കമ്പനികള്‍ പിപിഇ കിറ്റുകളുടെ നിര്‍മാണം ആരംഭിച്ചത്. രാജ്യം മുഴുവന്‍ വിതരണശൃംഖലയുള്ള സര്‍ട്ടിഫൈഡ് കമ്പനികള്‍ക്ക് മാത്രമേ ബോഡി കവര്‍ കിറ്റുകള്‍ വിതരണംചെയ്യാന്‍ അനുവാദമുള്ളൂവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →