റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടെത്തി അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍

November 12, 2021 - 3:51 pm

ചെന്നൈ: ചെന്നൈയിലെ കനത്ത മഴയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ പ്രതികരിച്ചത്.

രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *