റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗം വിളിച്ചുകൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

November 12, 2021 - 8:44 am

തിരുവനന്തപുരം : തിരുവനന്തപുരം മില്‍മ മേഖലാ യൂണിയന്റെ തെരഞ്ഞെടുപ്പുനടത്തുന്നതിനുളള ജില്ലാ പ്രാധിനിധ്യം നിശ്ചയിക്കുന്നുള്‍പ്പെടയുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മേഖലായൂണിയന്റെ പൊതുയോഗം ഒരു മാസത്തിനകം വിളിച്ചുകൂട്ടണമെന്നും അന്നുമുതല്‍ മൂന്നുമാസത്തിനകം ഭരണ സമിതിയിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ഹൈക്കോടതി ഉത്തരവായി.

മേഖലാ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ സഹകരണ നിയമ ഭേതഗതി ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടാണ്‌ 2021 ഫെബ്രുവരി 16ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏര്‍പ്പെടുത്തിയത്‌ അതിനുശേഷം എട്ടുമാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു നടത്തുന്നതിനുളള നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന്‌ മുന്‍ മേഖലാ യൂണിയന്‍ ചെയര്‍മാനും ഈസ്റ്റ്‌ കല്ലട ക്ഷീരോദ്‌പ്പാദക സഹകരണ സംഘം പ്രസിഡന്റുമായ കല്ലട രമേശ്‌ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത കേസിലാണ്‌ ജസ്റ്റീസ്‌ സതീഷ്‌ നൈനാന്റെ ഉത്തരവ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *